kebu
ഗുരുവന്ദനം പരിപാടി കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ല ഇൻഫർമേഷൻ ഓഫീസിന്റെയും തിരുവാങ്കുളം മഹാത്മയുടെയും കൊച്ചിൻ സൗത്ത് റോട്ടറി എന്നിവയുടെയും ആഭിമുഖ്യത്തിൽ വിജയദശമിയുടെ ഭാഗമായി നടത്തിയ ഗുരുവന്ദനം പരിപാടി കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളിക്കര ദാറുസ്ലാം പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ എം.ഐ. ജയലക്ഷ്മിയെ എം.എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചു.
തിരുവാങ്കുളം എൻ വാസുപിള്ള സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ പി.പി. അജിമോൻ, എം.ആർ. അമൽ, അഡ്വ.പി.ആർ. മുരളീധരൻ, പി.കെ. പത്മാവതി, റിതിക രാജേഷ്, ആർ. കൃഷ്ണാനന്ദ്, ജൂഡിൻ വർഗീസ്, അരുൺ നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.