ആലുവ: കേരള കൺസ്ട്രക്ഷൻ ആൻഡ് മണൽ തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ.സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി. കൃഷ്ണൻകുട്ടി, സി.എം.പി ജില്ലാ സെക്രട്ടറി പി.രാജേഷ്, കെ.എസ്.വൈ.എഫ് ജില്ലാ സെക്രട്ടറി നിധിൻ, ജേക്കബ് വെളുത്താൻ എന്നിവർ സംസാരിച്ചു.
അഡ്വ. സഞ്ജീവ് കുമാർ (പ്രസിഡന്റ്), ജേക്കബ് വെളുത്താൻ (വൈസ് പ്രസിഡന്റ്), കെ.പി.കൃഷ്ണൻകുട്ടി (സെക്രട്ടറി), സി.വി. സുബ്രഹ്മണ്യൻ (ജോ.സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.