തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ വനിതാവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മരണ പി. ജി.കുസുമം ടീച്ചർ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് കെ.ധർമ്മവതി അദ്ധ്യക്ഷയായിരുന്ന യോഗത്തിൽ വി.കെ.വിജയകുമാരി, സുലത രാജേന്ദ്രൻ, സുൽഫത്ത് ബഷീർ എന്നിവർ കവിതകൾ ആലപിച്ചു. മാസ്റ്റർ.യാസിൻ മാലിക്, കുമാരി എവ്‌ലിൻ.വിനു എന്നിവർ ഗാന്ധി അനുസ്മരണം നടത്തി. കുട്ടികളായ തീർത്ഥ കെ.വിനയ്, ധ്വനി ഹരീഷ്‌, അതിഥി, ഋഷിക പ്രഭു, നവനിക, ഷിസ ബഷീർ, കാശിനാഥ്, അക്ഷര, എന്നിവർ ഗാന്ധി, കസ്തൂർബ, എന്നിവരുടെ വേഷവിധാനങ്ങൾ അണിഞ്ഞെത്തി.