മൂവാറ്റുപുഴ: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ മൗന ജാഥയും അനുശോചന യോഗവും നടന്നു. എസ്തോസ് ഭവനിൽ നിന്ന് ആരംഭിച്ച മൗനജാഥ നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ബാബു പോൾ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എം.സലീം ഹാജി, കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന കമ്മിറ്റി അംഗം ജോസ് വള്ളമറ്റം, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് അഡ്വ.ഷൈൻ ജേക്കബ്, മൂവാറ്റുപുഴ മേള ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് പി.എം. ഏലിയാസ്, ജനാധിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഇമ്മാനുവൽ പാലക്കുഴി, ജനതാദൾ മണ്ഡലം പ്രസിഡന്റ് ശശി കുഞ്ഞൻ, സി.പി.ഐ നിയോജക മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, പിന്നോക്ക വികസന വിഭാഗ കോർപ്പറേഷൻ മുൻ ചെയർമാൻ ടി.കെ.സുരേഷ് കുമാർ, സി.പി. എം ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.എ.സഹീർ, സി.കെ. സോമൻ, സജി ജോർജ് എന്നിവർ സംസാരിച്ചു.