മൂവാറ്റുപുഴ: മാനസിക, ശാരീരിക ആരോഗ്യമുള്ള പുതു തലമുറയെ വാർത്തെടുക്കാൻ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയുള്ള സ്നേഹത്തണൽ പരിസ്ഥിതി സൗഹ്യദ സ്നേഹ കൂട്ടായ്മയുടെ പുതു പദ്ധതിക്ക് തുടക്കം "കുഞ്ഞിളം കൈകകൾ കൊണ്ടൊരു തൈ നടാം എന്റെ പരിസ്ഥിതിക്കായ് " എന്ന പദ്ധതിക്കാണ് തുടക്കമായത്. മാറാടി ഗ്രാമ പഞ്ചായത്തിന്റെ കീഴിലെ പതിമൂന്ന് അങ്കണവാടികളിൽ ഫലവ്യക്ഷത്തൈകൾ നട്ട് പരിപാലിക്കും. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മാറാടി മണിയംകല്ല് അങ്കണവാടിക്ക് ഫലവ്യക്ഷത്തൈകൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോർജ് പദ്ധതി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് സി.സി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ മികച്ച പ്രോഗ്രാം ഓഫീസർ അവാർഡ് ജേതാവ് സമീർ സിദ്ദീഖിയും ഹന്ന റോക്ക്സ് മാനേജർ ഹരീഷ് ജി.നായരും വൃക്ഷത്തൈകൾ നട്ടു. മാറാടി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് സാബു ജോൺ മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ അഡീഷണൽ ഐ.സി.ഡി.എസിലെ സ്കൂൾ കൗൺസിലർ ഗാഡിജയന്തി സന്ദേശം നൽകി. ഈസ്റ്റ് മാറാടി സ്കൂൾ അദ്ധ്യാപകൻ രതീഷ് വിജയൻ, സിനോയി മാറാടി തുടങ്ങിയവർ പങ്കെടുത്തു.