വൈറ്റില: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സി.പി.എം വൈറ്റില, വൈറ്റില വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈറ്റില ജംഗ്ഷനിൽ അനുശോചനാ യോഗം നടന്നു. തൃക്കാക്കര ഏരിയാ കമ്മിറ്റിയംഗം പി.ആർ. സത്യന്റെ അദ്ധ്യക്ഷതയിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. മണിശങ്കർ, പൗലോസ് (സി.പി.ഐ), എ. രതീഷ് (കോൺഗ്രസ്), ജെയിംസ് മാത്യു (കേരള കോൺഗ്രസ്), സി.ഡി. ബിന്ദു (കൗൺസിലർ), പി.ബി. സുധീർ (സി.പി.എം) എന്നിവർ സംസാരിച്ചു. പൊന്നുരുന്നിയിൽ നിന്ന് വൈറ്റിലയിലേക്ക് മൗനജാഥയും നടന്നു.