കൊച്ചി: രജത ജൂബിലി ആഘോഷിക്കുന്ന കൊച്ചിയിലെ കൺസോളിഡേറ്റഡ് ഷിപ്പിംഗ് ലൈൻ (സി.എസ്.എൽ) ഇന്ത്യ 25 കോടി രൂപ ചെലവിട്ട് ചെന്നൈയിൽ 50,000 ചതുരശ്രയടി വിസ്തീർണമുള്ള വെയർ ഹൗസ് ആരംഭിക്കും. സംഭരിക്കാൻ 50,000 ചതുരശ്രയടി തുറന്ന സ്ഥലവും കണ്ടെയ്‌നർ അറ്റകുറ്റപ്പണികൾക്കായി 20,000 ചതുരശ്രയടി സ്ഥലവും നീക്കി വച്ചിട്ടുണ്ടെന്ന് സി.എസ്.എൽ ഇന്ത്യയുടെ ചെയർമാനും സി.ഇ.ഒയുമായ അജയ് ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു വർഷത്തിനകം ഇതു പ്രവർത്തനമാരംഭിക്കും. കസ്റ്റംസ് ക്ളിയറൻസ്, എയർഫ്രൈറ്റ് സർവീസ്, ആഭ്യന്തര കൊറിയർ സർവീസ് തുടങ്ങിയ സേവനങ്ങളും കമ്പനിയ്ക്കുണ്ട്. യൂറോപ്പ്, ദക്ഷിണേഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലും സാന്നിദ്ധ്യമുണ്ട്. ചീഫ് ഫിനാൻസ് ഓഫീസർ ജോൺ ജേക്കബ്, സീനിയർ മാനേജർ (ഫിനാൻസ്) ബിജു ജോസഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.