t
സിവിൽ എക്‌സൈസ് ഓഫീസർ എസ്. നെസ്ലി ലഹരി വിരുദ്ധ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു.

തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ ആന്റി നർകോട്ടിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. സിവിൽ എക്‌സൈസ് ഓഫീസർ എസ്. നെസ്ലി ക്ലാസുകൾക്ക് നേതൃത്വം നൽകി. എക്സൈസ് ഓഫീസർ പി.എ. ഉണ്ണിക്കുട്ടൻ, സ്കൂൾ പ്രിൻസിപ്പാൾ എം.ആർ. രാഖി പ്രിൻസ്, വൈസ് പ്രിൻസിപ്പൽ ഫാ. ജിംജു പത്രോസ്, സ്കൂൾ ആന്റി നാർകോട്ടിക് കൺവീനർ പി.എൽ. സോണിയ, രശ്മി പി, ക്ലബ് കോ ഓർഡിനേറ്റർ സാന്ദ്ര ചന്ദ്രൻ എന്നിവർ സംബന്ധി​ച്ചു.