 
കൊച്ചി: നവീകരിച്ച വെണ്ണല ഗവ. ഹൈസ്കൂൾ ലൈബ്രറി കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ശ്യാമള ടീച്ചറുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ സമർപ്പിച്ച അമ്പതിനായിരം രൂപയുടെ പുസ്തകങ്ങളും കൈമാറി. കൗൺസിലർ കെ.ബി.ഹർഷൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുജാത, സി. ഐ.സി.സി. ജയചന്ദ്രൻ, കൗൺസിലർമാരായ ജോർജ്ജിന് ആനാട്, വത്സലകുമാരി സ്കൂൾ എസ്.എം.സി ചെയർമാൻ ഫസീർഖാൻ, അദ്ധ്യാപകൻ വിഷ്ണു എന്നിവർ സംസാരിച്ചു.