അങ്കമാലി : സീനിയർ സിറ്റിസൺ ഫോറത്തിന്റെ നേതൃത്വത്തിൽ വയോജന ദിനാചരണം നടത്തി. സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് പി.എ. തോമസ് പടയാട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സർക്കിൾ ഇൻസ്‌പെക്ടർ പി.എം. ബൈജു ഉദ്ഘാടനം ചെയ്തു.ഫോറം ജനറൽ സെക്രട്ടറി ബാബു മഞ്ഞളി, ബസലിക്ക റെക്ടർ ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഡോ.വർഗീസ് മൂലൻ, വൈസ് പ്രസിഡന്റുമാരായ ജോർജ് തെറ്റിയിൽ, മാത്യു പഞ്ഞിക്കാരൻ, ട്രഷറർ ജോർജ് കോട്ടയ്ക്കൽ, ജോയിന്റ് സെക്രട്ടറി തോമസ് മാളിയേക്കൽ, പി.ആർ.ഒ ഏല്യാക്കുട്ടി തച്ചിൽ, അഡ്വ.തങ്കച്ചൻ വർഗീസ്, മത്തായി ചെമ്പിശരി എന്നിവർ സംസാരിച്ചു. പതഞ്ജലി യോഗാചാര്യ മിനി തങ്കച്ചന്റെ നേതൃത്വത്തിൽ സീനിയർ സിറ്റിസൺ അംഗങ്ങൾക്ക് യോഗ പരിശീലനം നൽകി.