കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ എറണാകുളം നോർത്ത് യൂണിയന്റെ നേതൃത്വത്തിൽ ലോക വയോജന ദിനം ആചരിച്ചു. 80 വയസ് പിന്നിട്ട യൂണിയൻ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. കിടപ്പുരോഗികളായുള്ളവരുടെ വീടുകളും സന്ദർശിച്ച് സാന്ത്വന പെൻഷൻ നൽകി. ജില്ലാ കമ്മിറ്റി അംഗം പി.സി. ആന്റണി, യൂണീറ്റ് വൈസ് പ്രസിഡന്റ് കെ.സി. സുഹാസിനി, നോർത്ത് യൂണിറ്റ് പ്രസിഡന്റ് ഡോ. എ.കെ. ബോസ് എന്നിവർ സംസാരിച്ചു.