കോതമംഗലം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ മുത്തംകുഴിയിൽ അനുശോചന യോഗം ചേർന്നു. പിണ്ടിമന ലോക്കൽ കമ്മറ്റിയുടെ നേതൃത്യത്തിൽ നടന്ന യോഗത്തിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.എം. മുഹമ്മദാലി, ബിജു പി.നായർ, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയൻ സെക്രട്ടറി പി.എ.സോമൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ നോബിൾ ജോസ്ഥ് ( കോൺഗ്രസ്), എം.എം. ജോസഫ് (കേ.കോൺഗ്രസ് എം), ജോയി കൗങ്ങംപിള്ളിൽ (കേ.കോൺഗ്രസ് ജേക്കബ് ) ജനപ്രതിനിധികളായ എസ്.എം. അലിയാർ, ലിസി ജോസഫ്, സിജി ആന്റണി തുടങ്ങിയവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സമുദായ നേതാക്കളുടെയും ട്രേഡ് യൂണിയനുകളുടെയും നേതൃത്വത്തിൽ മുത്തംകുഴി ടൗണിൽ മൗനജാഥയും നടന്നു.