തോപ്പുംപടി: കേരളത്തിലെ ആദ്യത്തെ അംഗീകൃത ജെ.സി.ബി ഓപ്പറേറ്റർ ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം കൊച്ചി എം.എൽ.എ കെ.ജെ മാക്സി നിർവഹിച്ചു. എ ടു ഇസഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെവി എക്വിപ്മെന്റ്സ് സ്ഥാപനത്തിലാണ് സെൻറർ തുടങ്ങിയിരിക്കുന്നത്. ചടങ്ങിൽ ജെ.സി.ബി ഇന്ത്യ ലിമിറ്റഡിന്റെ കേരളാ ഹെഡ് ജഗൻ മാധവൻ, ഇൻസ്പിരേഷണൽ പേഴ്സണാലിറ്റി അവാർഡ് ജേതാവ് രാധാമണി, എ ടു ഇസഡ് ഉടമ പി.എൽ.മിലൻ എന്നിവർ പങ്കെടുത്തു.