1
കെ.ജെ. മാക്സി എം.എൽ.എ എം.എം സലീമിന് പുരസ്കാരം സമ്മാനിക്കുന്നു

ഫോർട്ടുകൊച്ചി : ദക്ഷിണഭാരത കളരി ഏർപ്പെടുത്തിയ കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കോലോത്ത് ശ്രീധരൻ ഗുരുക്കൾ പുരസ്കാരം പരിശീലകനായ എം.എം. സലീമിന് സമർപ്പിച്ചു. കാഷ് അവാർഡും ഫലകവും ,പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം കെ.ജെ. മാക്സി എം.എൽ.എ സമ്മാനിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷീബാലാൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ്, യോഗാചാര്യ മെറീന അശ്വിൻ, ഗോപാലൻ, കളരി പ്രസിഡന്റ് ബിജു പോൾ, അശ്വിനി ഗുരു എന്നിവർ സംസാരിച്ചു.