നെടുമ്പാശേരി: സിയാൽ കോൺട്രാക്ട് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) വാർഷിക സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. സിയാലിൽ മിനിമം വേതനം 21,000 രൂപയായി ഉയർത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. 5000 കരാർ തൊഴിലാളികൾ ജോലി ചെയ്യുന്ന സിയാലിൽ ഇ.എസ്.ഐ ഡിസ്‌പെൻസറി ആരംഭിക്കുക, നിയമാനുസൃത ആനുകൂല്യങ്ങൾ നൽകാത്ത കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ഇ.പി.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പി.സി.സോമശേഖരൻ, സി.എ. ശിവൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി എൻ.സി.മോഹനൻ (പ്രസിഡന്റ്), സി.എസ്.ബോസ്, ലീന അച്ചു, കെ.സുകേഷ്, സ്റ്റഡിൻ സണ്ണി, മീന തോമസ് (വൈസ് പ്രസിഡന്റുമാർ) തമ്പി പോൾ (ജനറൽ സെക്രട്ടറി), എ.എസ്.സുരേഷ് (സെക്രട്ടറി), ഷാജ ഹരിദാസ്, എം.കെ.ഷാജു, പി.എസ്. അനൂപ്, രജിത രഘു, ജിനി സിജു (ജോയിന്റ് സെക്രട്ടറിമാർ),സി.എം. തോമസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.