കുറുപ്പംപടി: സി.പി.എം പെരുമ്പാവൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടി നേതാവും എം.എൽ.എയുമായിരുന്ന പി.ആർ. ശിവൻ അനുസ്മരണവും പതാക ഉയർത്തലും എല്ലാ ബ്രാഞ്ചുകളിലും നടത്തി. അദ്ദേഹത്തിന്റെ ജന്മനാടായ പുല്ലുവഴി ബ്രാഞ്ചിൽ നടന്ന അനുസ്മരണം ഏരിയാ സെക്രട്ടറി സി.എം.അബ്ദുൽ കരിം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ആർ.അനീഷ് അദ്ധ്യക്ഷനായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അൻവർ അലി, എസ്. മോഹനൻ, കെ.പി.അശോകൻ, രാജൻ വർഗീസ്, സുജു ജോണി, എൻ.ആർ. വിജയൻ, വി.എം.ജുനൈദ്, ഇ.വി.ജോർജ് , കെ.ജി.ഷാജി എന്നിവർ സംസാരിച്ചു.