മട്ടാഞ്ചേരി: വിദ്യാഭ്യാസ ഉപജില്ലാ വെയിറ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ പനയപ്പള്ളി എം.എം.ഒ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ ജേതാക്കളായി. ഫോർട്ടുകൊച്ചി ഗവ. സെൻട്രൽ കൽവത്തി സ്കൂൾ രണ്ടും ഫോർട്ടുകൊച്ചി എഡ്വേർഡ് മെമ്മോറിയൽ സ്കൂൾ മൂന്നും സ്ഥാനക്കാരായി. കൊച്ചിൻ ജിംനേഷ്യം ഹാളിൽ നടന്ന മത്സരങ്ങൾ വി.എസ്. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. സജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. രജീഷ് എം.ആർ , സി.എച്ച്. അഫ്സൽ, സുകുമാരൻ എം.എച്ച് , രമ്യ റോഷ്നി, മനുജോസഫ് എന്നിവർ സംസാരിച്ചു.