കുറുപ്പംപടി: തൊഴിലില്ലായ്മക്കെതിരെ,​ മതനിരപേക്ഷ ഇന്ത്യയ്ക്കായി യുവജന മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ നവംബർ 3ന് നിശ്ചയിച്ചിട്ടുള്ള ദേശീയ പ്രക്ഷോഭത്തിന്റെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന പെരുമ്പാവൂർ ബ്ലോക്ക്‌ കാൽനട ജാഥയ്ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന കമ്മിറ്റി അംഗം നിഖിൽ ബാബു ക്യാപ്ടനും ജില്ലാ കമ്മിറ്റി അംഗം മെഹ്‌റു ആര്യ ഫിറോസ് വൈസ് ക്യാപ്ടനും ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.എ.അഷ്‌കർ മാനേജറുമായ ജാഥ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഇന്ന് ഓടക്കാലിയിൽ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക്‌ അതിർത്തിയിലെ എല്ലാ മേഖലാ കമ്മിറ്റികളിലും പര്യടനം നടത്തി ജാഥ 10-ാം തിയതി വെങ്ങോലയിൽ സമാപിക്കും.