 
മൂവാറ്റുപുഴ: മൂവാറ്റുപുഴ എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ സുനിൽ ആന്റോയുടെ നേതൃത്വത്തിലെ പരിശോധനയിൽ പായിപ്രയിൽ നിന്ന് കഞ്ചാവുമായി സഹോദരങ്ങൾ പിടിയിലായി. ഇവരിൽ നിന്ന് 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പായിപ്ര മരോട്ടിക്കൽ വീട്ടിൽ അബ്ദുൽ സലാമിന്റെ മക്കളായ മാഹിൻ (26), മനാഫ് (21) എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ വ്യാപകമായ രീതിയിൽ കഞ്ചാവ്, എം.ഡി.എം.എ , എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവ വിൽപ്പന നടത്തുവെന്ന രഹസ്യ വിവരത്തെ തുടർന്ന് മനാഫ് എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസർ സാബു കുര്യാക്കോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി .ബി.ലിബു, സി.പി.ജിനേഷ് കുമാർ , എം.ടി.ബാബു, കെ.ഇ.ജോമോൻ, കെ. എ.നൗഷാദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ.എസ്. ബബീന എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.