tj-vinod
ലഹരിവിരുദ്ധ കാമ്പയിൻ ജില്ലാതല ഉദ്ഘാടനം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ടി. ജെ. വിനോദ് എം.എൽ.എ നിർവഹിക്കുന്നു

കൊച്ചി: ലഹരിമുക്ത കേരളത്തിനായി നവംബർ ഒന്നുവരെ നടപ്പാക്കുന്ന ലഹരിവിരുദ്ധ കാമ്പെയിനിന്റെ ജില്ലാതല ഉദ്ഘാടനം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കളിൽ ടി.ജെ. വിനോദ് എം.എൽ.എ നിർവഹിച്ചു. കൗൺസിലർ പത്മജാ എസ്. മേനോൻ അദ്ധ്യക്ഷത വഹിച്ചു.. ജില്ലാ വിമുക്തി മിഷൻ മാനേജർ സി. സുനു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ആർ. ജയചന്ദ്രൻ, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ (നിയമം) ഷാജി എസ്. രാജൻ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രിൻസ് ബാബു, പ്രിൻസിപ്പൽ എസ്. രാധിക, അദ്ധ്യാപകരായ ആന്റണി ജോസഫ്, കെ.കെ. മായ, ജില്ലാ വിമുക്തി മിഷൻ കോഓഡിനേറ്റർ ബിബിൻ ജോർജ്, വി.എ. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.