basheer
കെ.എൽ.ഐ.യു ജില്ലാ സമരപ്രഖ്യാപന കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.എം. ബഷീർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കണമെന്ന് കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ ജില്ലാ സമരപ്രഖ്യാപന കൺവെൻഷൻ ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാനകമ്മിറ്റി അംഗം എസ്.കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. കെ.എൽ.ഐ.യു ജില്ലാ പ്രസിഡന്റ് പി.വി. അബ്ദുൾസലിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോൺസൺ പോൾ, എം.എ. അനൂപ്, പി.എ. രാജീവ്, ജി. അരുൺകുമാർ, എം.കെ. പ്രകാശ്, വി.ആർ. ബൈജു, ജൈനമ്മ ജോസഫ്, പ്രതീഷ് ഗോപി, എൽദോസ് മാത്യു എന്നിവർ സംസാരിച്ചു.