പെരുമ്പാവൂർ: പെരുമാനി ഗവ.യു.പി സ്‌കൂളിലെ ലഹരി വിരുദ്ധ പ്രവർത്തന കാമ്പയിൻ ഉദ്ഘാടനം വികസന സമിതി ചെയർമാൻ എൽദോ മോസസ് നിർവഹിച്ചു. സബ് ഇൻസ്‌പെക്ടർ ജോഷി മാത്യുവിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. പി.ടി.എ പ്രസിഡന്റ് രതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.പി.സുമ, മുതിർന്ന അദ്ധ്യാപിക ഓമന, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.