പെരുമ്പാവൂർ: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയ്ക്കടുത്ത് നെല്ലാടുള്ള ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന ദശദിന അച്ചാർ, പപ്പടം, മസാലപൗഡർ നിർമ്മാണ പരിശീലന പരിപാടിയിലേക്ക് 18 നും 45 നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് മുൻഗണന. പരിശീലനവും പഠനോപകരണങ്ങളും പരിശീലനസമയത്തെ ഭക്ഷണവും സൗജന്യമാണ്. താത്പര്യമുള്ളവർ ഗൂഗിൾ ഫോമിന് വേണ്ടി 9744274031, 8281923792 എന്നീ വാട്സാപ്പ് നമ്പറുകളിൽ ബന്ധപ്പെടുക.