ആലുവ: ഒരു മാസം നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ പരിപാടികൾക്ക് സെന്റ് സേവ്യേഴ്‌സ് കോളേജിൽ തുടക്കം. ആന്റി നർക്കോട്ടിക്ക് സെൽ, എൻ.സി.സി, എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാമ്പയിൻ കോളേജ് മാനേജർ സിസ്റ്റർ ചാൾസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.മിലൻ ഫ്രാൻസ്, നഗരസഭാ കൗൺസിലർ കെ. ജയകുമാർ, എസ്.ഐ കെ.എസ്.വാവ, ഡോ.രാജി മോഹൻ, ഡോ.നീനു റോസ്, കാമില്ല ഡയാന എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.