ആലുവ: ആലുവയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ശ്രീമൂലം മോഹൻദാസിനെ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി ആദരിച്ചു. സബ് കളക്ടർ വിഷ്ണു രാജ് ഉപഹാരം സമ്മാനിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്, ഡോ.സി.എം.ഹൈദരാലി, തഹസിൽദാർ സുനിൽ മാത്യു, സാബു പരിയാരത്ത്, കെ.എം.ആലിഫ് അഹമ്മദ്, എം.വി.റോയി, എൻ.കെ.ലത്തീഫ്, ഡൊമിനിക് കാവുങ്കൽ, എം.എൻ.ഗോപി തുടങ്ങിയവർ സംസാരിച്ചു.