കൊച്ചി: ലഹരിമുക്തി, നാടിന് ശക്തി എന്ന മുദ്രാവാക്യവുമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വിദ്യാർത്ഥികൾക്കുള്ള ബുക്ക്‌ലെറ്റിന്റെ വിതരണോദ്ഘാടനം ഉമ തോമസ് എം.എൽ.എ നിർവഹിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങൾ, ലഹരി മോചന കേന്ദ്രങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളിച്ച് തയാറാക്കിയതാണ് ബുക്ക്‌ലെറ്റ്. തൃക്കാക്കര കെ.എം.എം കോളേജിലെ ഇംഗ്ലീഷ് പഠന വകുപ്പുകമായി സഹകരിച്ച് ഡിജിറ്റൽ പോസ്റ്റർ രൂപകൽപ്പനാ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. നോ ടു ഡ്രഗ്‌സ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് പോസ്റ്ററുകൾ തയാറാക്കേണ്ടത്. ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. തിരഞ്ഞെടുക്കുന്ന പോസ്റ്ററുകൾ പൊതുപരിപാടിയിൽ പ്രദർശിപ്പിക്കും ഫോണ്: 9447761496, 7306819862. തിരുവാങ്കുളം മഹാത്മയുമായി സഹകരിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ഒക്ടോബർ 9ന് തിരുവാങ്കുളത്തെ നഗരസഭ സോണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ നടക്കും.