 
പറവൂർ: പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിംഗ് കോൺട്രാക്ട് ക്ലസ്റ്റർ പ്രകാരമുള്ള റോഡുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ടെത്തി. ആലുവ -പറവൂർ റോഡിലെ കോട്ടപ്പുറത്താണ് മന്ത്രി പരിശോധിച്ചത്. ഉദ്യോഗസ്ഥരോട് സംസാരിച്ച മന്ത്രി റോഡിൽ താത്കാലികമായി അടച്ച കുഴികൾ പത്തിന് മുമ്പായി സ്ഥിരമായി അടയ്ക്കണമെന്ന് നിർദ്ദേശിച്ചു. ശുചീകരിച്ചുവരുന്ന കാനകളും മന്ത്രി പരിശോധിച്ചു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, റോഡ് വിഭാഗം സൂപ്രണ്ടിംഗ് എൻജിനിയർ ടി.എസ്. സുജാറാണി, എക്‌സിക്യുട്ടീവ് എൻജിനിയർ സി.എം. സ്വപ്ന തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.