ആലുവ: ആർ.എസ്.എസ് ആലുവ ഖണ്ഡിന്റെ ആഭിമുഖ്യത്തിൽ വിജയദശമി മഹോത്സവത്തോടനുബന്ധിച്ച് പഥസഞ്ചലനം സംഘടിപ്പിച്ചു. പൂക്കാട്ടുപടി ശ്രീരാമക്ഷേത്ര സന്നിധിയിൽ നിന്നാരംഭിച്ച് കുറുംമ്പക്കാവ് ദേവീക്ഷേത്ര സന്നിധിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ആർ.എസ്.എസ് എറണാകുളം വിഭാഗ് സത് ഭാവനാ സംയോജക് പി.പി.രാജൻ ഉദ്ഘാടനം ചെയ്തു. റിട്ട.ഇന്റലിജൻസ് ഓഫീസർ ആർ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഖണ്ഡ് കാര്യവാഹ് സി.പി.മോഹനൻ, ഖണ്ഡ് ധർമ്മ ജാഗരൺ പ്രമുഖ് രമേശൻ എന്നിവർ സംസാരിച്ചു.