11
സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ് തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പി.വി ബേബി ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: കൊച്ചി സിറ്റി സൈബർ ക്രൈം ,ഇൻഫോപാർക്ക് പൊലിസിന്റെ ആഭിമുഖ്യത്തിൽ കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ സൈബർ സെക്യൂരിറ്റി ബോധവത്കരണ ക്ലാസ് നടന്നു. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മി​ഷണർ പി.വി ബേബി ഉദ്ഘാടനം ചെയ്തു. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.ജെ തോമസ്,
എസ്.ഐ കെ . ബേബി,ഡോ. ദിലീപ് കുമാർ,മുൻസിപ്പൽ വൈസ്.ചെയർമാൻ എ.എ ഇബ്രാഹിംകുട്ടി,സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ സ്മിത സണ്ണി,സുനീറ ഫിറോസ്, കൗൺസിലർ അബ്ദു ഷാന തുടങ്ങിയവർ സംസാരിച്ചു. സൈബർ സുരക്ഷ ഫൗണ്ടേഷൻ സ്ഥാപകൻ അഡ്വ.ജിയാസ് ജമാൽ ,എച്ച്.ഡി.എഫ്.സി ബാങ്ക് റിസ്ക് ഇന്റലിജൻസ് ഓഫീസർ മാത്യു കോക്കാട് എന്നിവർ ക്ലാസെടുത്തു. സ്റ്റുഡന്റ്സ് പൊലീസ് കേഡർമാർ ,സ്കൂൾ വിദ്യാർത്ഥികൾ, കുടുംബശ്രീ ആശാവർക്കർമാർ , നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.