വൈപ്പിൻ: കൊച്ചിൻ ദേവസ്വം ബോർഡ് വക എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവ ഫണ്ടിന്റെ ഉദ്ഘാടനം മോറാക്കൽ പത്മിനി മേനോൻ നിർവഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.കെ.രാജഗോപാൽ ആദ്യ സംഭാവന ഏറ്റു വാങ്ങി. സെക്രട്ടറി ബൈജു മെയ്ക്കാട്ട്, ഉപദേശക സമിതി അംഗങ്ങൾ, ദേവസ്വം സ്റ്റാഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നവംബർ 28 മുതൽ ഡിസംബർ 7 വരെയാണ് ഉത്സവം.