acci
കളി​ചി​രി​കൾ മാഞ്ഞ് മൂന്നു കുടുംബങ്ങൾ

മുളന്തുരുത്തി​: വടക്കഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച അഞ്ചു സ്കൂൾ വിദ്യാർത്ഥികളിൽ മൂന്നുപേർക്കും സഹോദരങ്ങളി​ല്ല. മാതാപിതാക്കളെ തനിച്ചാക്കിയാണ് ഇവരുടെ മടക്കം. തുരുത്തിക്കര പോട്ടയിൽ തോമസ് - മേരി തോമസ് ദമ്പതികൾക്ക് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ജനിച്ചതാണ് ക്രിസ്സ് വിന്റർബോൾ തോമസ്. മേരിയുടെ 41-ാം വയസി​ലായി​രുന്നു ജനനം. തിരുവാണിയൂർ വെമ്പിള്ളിമറ്റത്തിൽ ജോസി​നും ഭാര്യ ലിസി​യ്ക്കും എൽന ഏക മകളായിരുന്നു. മുളന്തുരുത്തി തുരുത്തിക്കരയിലെ രേഷ്മിനിലയത്തിൽ ദിയ രാജേഷിന്റെ ( 15) മരണത്തോടെ പിതാവ് രാജേഷും മാതാവ് സിജിയും മക്കളില്ലാത്ത ദു:ഖക്കയത്തിലായി.