sariga-
അടിക്കുറിപ്പ്: പെരുമ്പാവൂർ സരിഗയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച് വന്ന നാടകോത്‌സവം കാണാൻ എത്തിയ നിറഞ്ഞ സദസ്സ്

പെരുമ്പാവൂർ: ഒരാഴ്ച പെരുമ്പാവൂരിലെ നാടകപ്രേമികൾക്ക് ആസ്വാദനത്തിന്റെ പുതുനിമിഷങ്ങൾ സമ്മാനിച്ച പെരുമ്പാവൂർ സരിഗയുടെ നാടകോത്സവത്തിന് സമാപനം. മുപ്പത് വർഷമായി തുടരുന്ന സംസ്ഥാനതല പ്രൊഫഷണൽ നാടകോത്സവം കാണാൻ ആസ്വാദകർ തിങ്ങിനിറഞ്ഞതോടെ നാടകകലയുടെ പുനർജീവനത്തിന് ഫാസ് ഓഡിറ്റോറിയം സാക്ഷ്യംവഹിച്ചു. സമാപന സമ്മേളനത്തിൽ, എല്ലാ ദിവസവും നാടകം കാണാനെത്തിയ പ്രേക്ഷക ദമ്പതിമാരെ പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സെക്രട്ടറി ജോഷി ഡോൺ ബോസ്‌കോ അനുമോദിച്ചു. ടെൽക്ക് മുൻ ചെയർമാൻ അഡ്വ. എൻ.സി.മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഷാജി സരിഗ, എൽദോസ് വൈദ്യർ, ചലച്ചിത്രതാരം സ്വാസിക, തിരക്കഥാകൃത്ത് ദേവദത്ത് ഷാജി, മിമിക്രി ആർട്ടിസ്റ്റ് ഉണ്ണി എസ്. നായർ, വനിതാ സാഹിതി ജില്ലാ സെക്രട്ടറി രവിത ഹരിദാസ്, ബിജു രസിക തുടങ്ങിയവർ സംസാരിച്ചു.