prasad-accident-death-

പറവൂർ: ക്ഷേത്രോത്സവത്തിന് മൈക്ക് കെട്ടാൻ മരത്തിൽ കയറിയ യുവാവ് താഴെവീണു മരിച്ചു. തെക്കുംപുറം തോട്ടോത്ത് ബാലചന്ദ്രന്റെ മകൻ ടി.ബി. പ്രസാദാണ് (34) മരിച്ചത്. കിഴക്കുംപുറം ശ്രീബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ 28ന് രാത്രി 8.30നാണ് അപകടം. ആൽമരത്തിൽ മൈക്ക്കെട്ടി തിരികെ ഇറങ്ങുമ്പോൾ കൈതെന്നി താഴേക്ക് വീഴുകയായിരുന്നു. തലയ്ക്കും വയറിനും ഗുരുതരമായി പരിക്കേൽക്കുകയും വാരിയെല്ല് തകരുകയും ചെയ്ത പ്രസാദിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. അവിവാഹിതനാണ്. അമ്മ: കമലം.