കൊച്ചി: കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ പരാതികളും ആക്ഷേപങ്ങളും അറിയിക്കാനുള്ള സമയപരിധി ഹൈക്കോടതി വീണ്ടുംനീട്ടി. വിജ്ഞാപനം മലയാളത്തിലാക്കണമെന്നും ആക്ഷേപങ്ങൾ അറിയിക്കാൻ കൂടുതൽ സമയംവേണമെന്നും ആവശ്യപ്പെട്ട് വി ഫാം ഫാമേഴ്‌സ് ഫൗണ്ടേഷൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് കാലാവധി നീട്ടിയത്.