ഫോർട്ട് കൊച്ചി:പൈതൃക ജയിലിൽ സ്വാതന്ത്ര്യ സമര സേനാനികൾ കിടന്നിട്ടില്ലെന്ന ജയിലിലെ സംരക്ഷണ ചുമതലയുള്ള സൊസൈറ്റിയുടെ നോഡൽ ഓഫീസർ ബോണി തോമസിന്റെ വിവാദ പരാമർശത്തിലും സ്വാതന്ത്ര്യ സമര സേനാനികളായ മുഹമ്മദ് അബ്ദുറഹ്മാൻ, കെ.ജെ.ഹർഷൽ എന്നിവരുടെ ചിത്രങ്ങൾ ജയിൽ ചുമരിൽ നിന്നും നീക്കം ചെയ്ത നടപടിക്കെതിരെയും മുസ് ലിം ലീഗ് കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജയിലിന് മുന്നിൽ നടന്ന പ്രതിഷേധ സമരം നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കൊച്ചി നിയോജക മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് അക്ബർ ബാദുഷ അദ്ധ്യക്ഷത വഹിച്ചു . ജനറൽസെക്രട്ടറി കെ.എ. നിയാസ് സ്വാഗതം പറഞ്ഞു. എം.എം.സലീം, പി.എ..എം. ബഷീർ,കെ.എ.സിദ്ധീക്ക് മാസ്റ്റർ,എൻ.ഇ. സുബൈർ, സലീം ഹസൻ,സി.എ.ഫൈസൽ,ടി.കെ. ഷഹീർ, ഫവാസ് തങ്ങൾ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം.ബി.ഷഹീർ നന്ദി പറഞ്ഞു.