1
ജേതാക്കളായ ചുള്ളിക്കൽ ചാമ്പ്യൻസ് ടീം

ഫോർട്ടുകൊച്ചി : ലഹരിക്കെതിരെ കായിക ലഹരിയെന്ന മുദ്രവാക്യം ഉയർത്തി സ്മാർട്ട് അപ്പ് ഇൻസ്റ്റിറ്റ്യൂഷൻ്റെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചി വെളി ഫിഫ മൈതാനിയിൽ 5 ദിവസമായി നടന്നു വന്ന ഷൂട്ട് ദ് ഡ്രഗ്സ് ഫുട്ബാൾ ,ത്രോബാൾ മത്സരങ്ങൾ സമാപിച്ചു . ആൺ കുട്ടികളുടെ സീനിയർ വിഭാഗം മത്സരത്തിൽ ചുള്ളിക്കൽ ചാമ്പ്യൻസ് ജേതാക്കളായി ജൂനിയർ വിഭാഗത്തിൽ മട്ടാഞ്ചേരി ലെജൻഡ്സും സബ് ജൂനിയർ വിഭാഗത്തിൽ മട്ടാഞ്ചേരി പാന്തേർസും ഒന്നാം സ്ഥാനം കരസ്ഥമാക്കി. പെൺകുട്ടികളുടെ ത്രോബോൾ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ തോപ്പുംപടി ലയൺസും ജൂനിയർ വിഭാഗത്തിൽ മട്ടാഞ്ചേരി ലെജൻഡ്സും ഒന്നാം സ്ഥാനക്കാരായി. ഫോർട്ട് കൊച്ചി സബ് കളക്ടർ പി. വിഷ്ണു രാജ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. സ്മാർട്ടപ്പ് ചെയർമാൻ മുഹമ്മദ് റയീസ് അദ്ധ്യക്ഷത വഹിച്ചു .