fact-hs
ഏലൂർ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂളിന്റ നേതൃത്വത്തിൽ നടത്തിയ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ ഏലൂർ എസ്.എച്ച്. ഒ ആർ.രാജേഷ് ലഹരി വിരുദ്ധ സന്ദേശം നൽകുന്നു

കളമശേരി: ലഹരിവിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി ഏലൂർ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂളിൽ മുഖ്യമന്ത്രിയുടെ സന്ദേശം ഓൺലൈനിൽ കാണിച്ചു. വരാപ്പുഴ റേഞ്ച് എക്സൈസ് വിഭാഗം പ്രിവൻ്റീവ് ഓഫീസർ എം.ടി ഹാരീസ് ബോധവൽക്കരണ ക്ലാസ് നയിച്ചു. ലഹരിക്കെതിരെ ഫാക്ട് ജംഗ്ഷനിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും പ്രതിജ്ഞയും റാലിയും, നടന്നു. ഏലൂർ എസ്.എച്ച്.ഒ ആർ.രാജേഷ് ലഹരി വിരുദ്ധ സന്ദേശം നൽകി. പ്രധാന അദ്ധ്യാപകൻ സി.ജെ ജോസഫ്, ആൻറി നാർക്കോട്ടിക് വിഭാഗം കോർഡിനേറ്റർ അരുൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷെനിൻ, ജയശ്രീ, രാധാകൃഷ്ണൻ , ഉണ്ണിത്താൻ, ഷിബു, വിപിൻ, നസീമ, ജാമിയ തുടങ്ങിയവർ സംസാരിച്ചു.