കൊച്ചി: സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ ആറാം സംസ്ഥാന സമ്മേളനം ആലുവ പ്രിയദർശിനി ഹാളിലും ഇൻഡോർ ആൻഡ് ഔട്ട്ഡോർ അഡ്വർടൈസിംഗ് കം ഓൾ ഇന്ത്യ സൈനേജ് ഇൻഡസ്ട്രി എക്സിബിഷൻ നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിലും നവംബർ 4, 5, 6 തിയതികളിൽ നടക്കും. സംസ്ഥാന സമ്മേളനം നവംബർ 5ന് വൈകിട്ട് 4ന് മന്ത്രി പി.രാജീവും എക്സിബിഷൻ നവംബർ 4ന് രാവിലെ 11 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതിനിധി സമ്മേളനം നവംബർ 4ന് വൈകിട്ട് മൂന്നിന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്യും.