കൊച്ചി കൊച്ചിൻ കലാഭവന്റെ അങ്കമാലി ശാഖ കരയാംപറമ്പ് എളവൂർകവലയ്ക്ക് സമീപത്തെ സ്പ്രിംഗ്ഫീൽഡ് കോംപ്ലക്‌സിൽ പ്രവർത്തനം ആരംഭിച്ചു. റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഓപ്പറേഷൻസ് ഡയറക്ടർ പി.വി.മാത്തുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.കൊച്ചിൻ കലാഭവൻ പ്രസിഡന്റ് ഫാ.ചെറിയാൻ കുനിയൻതോടത്ത് വിശിഷ്ട അതിഥിയായി. കൊച്ചിൻ കലാഭവൻ സെക്രട്ടറി കെ.എസ്.പ്രസാദ്, ട്രഷറർ അലി അക്ബർ, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, വാർഡ് അംഗം റോയ് ഗോപുരത്തിങ്കൽ, മൂക്കന്നൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം.വർഗീസ്, പഞ്ചായത്ത് അംഗം കെ.വി.ബിബിഷ്, പൗലോസ് പള്ളിപ്പാടൻ, വർഗീസ് തരിയൻ, കെ.ടി.വർഗീസ്, ജേക്കബ് തേലപ്പിള്ളി,​മേരി ജോസഫ് എന്നിവർ സംസാരിച്ചു.