 
ഉദയംപേരൂർ : ശ്രീനാരായണ സംരക്ഷണ സമിതിയുടെ സെക്രട്ടറിയായി 25 വർഷം പ്രവർത്തിക്കുകയും മറ്റ് ഭാരവാഹിത്വം വഹിക്കുകയും ചെയ്ത എം.പി. തങ്കന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ യോഗം ചേർന്നു. എസ്.എൻ.ഡി.പി യോഗം 1084-ാം നമ്പർ ശാഖയുടെ മാനേജിംഗ് കമ്മിറ്റിയംഗം, പഞ്ചായത്ത് കമ്മിറ്റിയംഗം, ദേവസ്വം കമ്മിറ്റിയംഗം എന്നീ നിലകളിലും ഗുരുധർമ്മ പ്രചാരസഭ, ശ്രീമുരുക കാവടിസംഘം തെക്കും ഭാഗം, സെഞ്ച്വറി ടൂർസ്, ഷൈൻ ആർട്സ് ക്ലബ്ബ് എന്നീ സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു എം.പി. തങ്കൻ. കേരളകൗമുദി പ്രചാരകനുമായിരുന്നു. ശ്രീനാരായണ സംരക്ഷണസമിതി പ്രസിഡന്റ് പി.പി. മണിയുടെ അദ്ധ്യക്ഷതയിൽ നിവേദ്യം ഹാളിൽ ചേർന്ന അനുസ്മരണയോഗത്തിൽ 1084-ാം നമ്പർ ശാഖാ പ്രസിഡന്റ് എൽ.സന്തോഷ്, സെക്രട്ടറി ഡി.ജിനുരാജ്, വാർഡ് മെമ്പർ സുധ നാരായണൻ തുടങ്ങിയവർ സംസാരിച്ചു. എൻ.എം. നാരായണൻ സ്വാഗതവും പി.സി. ബിനേഷ് നന്ദിയും പറഞ്ഞു.