t

തൃപ്പൂണിത്തുറ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃപ്പൂണിത്തുറ വടക്കേക്കോട്ട താമരകുളങ്ങര ശ്രീനന്ദനം വീട്ടിൽ മേഘ്‌ന (25), കാമുകൻ മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി തടിയംകുളം വീട്ടിൽ ഷാഹിദ് (27) എന്നിവരെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് പിടികൂടി.

പൊലീസ് പ്രതികളെ ഇൻസ്റ്റാഗ്രാം വഴി ബന്ധപ്പെട്ട് ആവശ്യക്കാർ എന്ന വ്യാജേന കെണിയൊരുക്കി ചാത്താരി വൈമിതി റോഡു ഭാഗത്തു നിന്നാണ് പിടികൂടിയത്. ബംഗളൂരുവിൽ

നിന്ന് എം.ഡി.എം.എ കാക്കനാട്ടെ വാടക വീട്ടിലെത്തിച്ച് ചെറിയ പൗച്ചുകളിലാക്കി കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപ്പന നടത്തുകയായിരുന്നു രീതി. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ മേഘ്‌ന ആദ്യ ബന്ധം വേർപിരിഞ്ഞ ശേഷം എറണാകുളത്ത് യൂബർ ടാക്സി ഓടിച്ചിരുന്ന ഷാഹിദുമായി പ്രണയത്തിലാവുകയും ഒരു വർഷമായി വാടക വീട്ടിൽ ഒന്നിച്ച് താമസിക്കുകയുമായിരുന്നു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി. ഗോപകുമാർ, എസ്.ഐമാരായ വി. ആർ. രേഷ്മ രാജൻ, വി. പിളള, എം. ഷെമീർ, എ.എസ്.ഐമാരായ രാജീവ് നാഥ്, എം. ജി. സന്തോഷ്, സതീഷ് കുമാർ, എസ്.സി.പി.ഒ. ശ്യാം ആർ. മേനോൻ, സി.പി.ഒ ലിജിൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.