മൂവാറ്റുപുഴ: മണിമലക്കുന്ന് ടി.എം.ജേക്കബ് മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ സൈക്കോളജി അപ്രന്റീസിനെ പ്രതിമാസം 17600/-രൂപ നിരക്കിൽ നിയോഗിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള (എം.എ/എം.എസ് സി) ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തിപരിചയം എന്നിവ അഭിലഷണീയം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 13ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ ഇൻചാർജ് ഡോ.റോയ് സ്കറിയ അറിയിച്ചു.