fresh-to-home

കൊച്ചി: കോട്ടയം, തൃശൂർ, കൊല്ലം, പാലക്കാട് തുടങ്ങിയ നഗരങ്ങളിൽ ഓൺലൈൻ മത്സ്യവിപണിയിൽ ഫ്രഷ് ടു ഹോം 100 ശതമാനം വളർച്ച കൈവരിച്ചതായി

കമ്പനി സാരഥികളായ ഷാൻ കടവിലും മാത്യു ജോസഫും പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടാംനിര നഗരങ്ങളിലെ വിറ്റുവരവിൽ വളർച്ച 120 ശതമാനമാണ്.

കേരളത്തിലെ ചെറുപട്ടണങ്ങളിലെയും രണ്ടാംനിര നഗരങ്ങളിലെയും ജനങ്ങൾ പുതിയതും രാസവസ്തുക്കൾ കലരാത്തതുമായ ശുദ്ധമത്സ്യങ്ങൾ വാങ്ങാനാണ് താത്പര്യപ്പെടുന്നത്. ഈ രംഗത്ത് ഫ്രഷ് ടു ഹോം അനിഷേധ്യമായ മേൽക്കൈ നേടിക്കഴിഞ്ഞു. ന്യായവിലയും മികച്ച ഗുണനിലവാരവുമാണ് കാരണം.

ചെറുനഗരങ്ങളിലെ 95 ശതമാനം ഓർഡറുകളും മൊബൈൽ ആപ്പിലൂടെയാണ്. കേരളത്തിൽ 600ലധികം പിൻകോഡുകളിലുടെ ഫ്രഷ് ടു ഹോം ഉത്പന്ന വിതരണമുണ്ടെന്ന് സി.ഒ.ഒ യും സഹസ്ഥാപകനുമായ മാത്യു ജോസഫ് പറഞ്ഞു. നൂറിലധികം ഗുണനിലവാര പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്.