 
പറവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ 12ന് നടത്തുന്ന കേന്ദ്ര ലേബർ കമ്മീഷണർ ഓഫീസ് മാർച്ചിന് മുന്നോടിയായി എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയ്ക്ക് മൂത്തകുന്നത്ത് തുടക്കം. ജില്ലാ സെക്രട്ടറി വി.എം.ശശി ക്യാപ്ടനായ ജാഥ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പി.പത്രോസ് ഉദ്ഘാടനം ചെയ്തു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജാഥാ വൈസ് ക്യാപ്ടൻ ടി.കെ. ഷാജഹാൻ, മാനേജർ ടി.എസ്.രാജൻ, ടി.ആർ.ബോസ്, കെ.എസ്.സനീഷ്, സിംന സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ജാഥയ്ക്ക് ചേന്ദമംഗലം പാലിയം നടയിലും തട്ടുകടവിലും പെരുമ്പടന്നയിലും സ്വീകരണം നൽകി.