മൂവാറ്റുപുഴ: തൊഴിലുറപ്പ് ജില്ലാ പ്രചാരണ ജാഥയ്ക്ക് മൂവാറ്റുപുഴ സ്വീകരണം നൽകി. തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ എൻ.ആർ.ഇ.ജി

വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ 12ന് രാജ്ഭവനിലേക്കും മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലേക്കും തൊഴിലാളികൾ മാർച്ച് നടത്തും. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് ഉള്ള കേന്ദ്ര ലേബർ കമ്മീഷൻ ഓഫീസിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചാരണാർത്ഥം യൂണിയൻ ജില്ലാ പ്രസിഡന്റ് ബീന ബാബുരാജ് നയിക്കുന്ന ജാഥയ്ക്ക് മൂവാറ്റുപുഴഏരിയയിൽ നാല് കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. രാമചന്ദ്രൻ, തമ്പി പോൾ, ജാഥ അംഗങ്ങളായ എ .ഡി.ഗോപി, എം.ടി.വർഗീസ്, യൂണിയൻ ഏരിയാ സെക്രട്ടറി സജി ജോർജ്, പ്രസിഡന്റ് സുജാത സതീശൻ, ട്രഷറർ ഷാജു വടക്കൻ, ജോയിന്റ് സെക്രട്ടറി മറിയം ബീവി നാസർ, സി.പി.എം നേതാക്കളായ കെ.എൻ.ജയപ്രകാശ്, എം.ആർ.പ്രഭാകരൻ, സാബു ജോസഫ്, ആർ. സുകുമാരൻ, വി.ആർ.ശാലിനി, കെ.ടി.രാജൻ, അനീഷ് എം. മാത്യു, വി.കെ.വിജയൻ, എം.എൻ.മുരളി, ടി.എം.ജോയി തുടങ്ങിയവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.