snhss-paravur
പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലഹരി വിമുക്ത ക്ലാസും ബോധവൽക്കരണ പരിപാടികളും നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിത്ത് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: യുവതലമുറയെ ലഹരിയിൽ നിന്നകറ്റാനുള്ള പ്രവർത്തനങ്ങളും ബോധവത്കരണവും സജീവം. വിദ്യാലയങ്ങളും ഗ്രന്ഥശാലകളും ലഹരിക്കെതിരായ പ്രചാരണത്തിന് മുൻകൈയെടുക്കുന്നു.

പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ ലഹരിവിമുക്ത ക്ലാസും ഒരു മാസം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടികളും നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.എസ്.സ്മിത്ത് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്‌പെക്ടർ ടി. പ്രമോദ് ക്ലാസെടുത്തു. ഹെഡ്മിസ്ട്രസ് ടി.ജെ.ദീപ്തി, അദ്ധ്യാപകൻ എൻ.സി.ഹോച്ച്മിൻ, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ റാലിയും ഫ്ലാഷ്മോബും നടത്തി.

എൻ. ശിവൻപിള്ള സ്മാരക വായനശാലയിൽ ലഹരിമുക്ത കേരളത്തിനായുള്ള ബോധവത്കരണ പരിപാടികൾ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി.എസ്. സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ കെ. സുധാകരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സി.എസ്.സന്തോഷ്‌ കണ്ണൻ, ടി.ടി.ജഗദീഷ് ബാബു, കെ.ബി.ചന്ദ്രബോസ്, പി.എം.ഉണ്ണിക്കൃഷ്ണൻ, സംഗീത സുമേഷ് എന്നിവർ സംസാരിച്ചു.

വടക്കേക്കര പഞ്ചായത്ത് കുടുംബശ്രീ സിഡി.എസിന്റേയും ബാലസഭയുടെയും ആഭിമുഖ്യത്തിൽ മാരത്തോൺ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡന്റ് ചിത്രലേഖ ബാബു അദ്ധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലൈജു ജോസഫ്, ലിൻസി ടോമി, ടി.പി. പ്രസീത, പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ലഹരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിനും നടത്തി.