rally

നെടുമ്പാശേരി: ജില്ലാ റൂറൽ പൊലീസും ചെങ്ങമനാട് പൊലീസും പുവത്തുശേരി സെന്റ് ജോസഫ് ഹൈസ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ജനകീയ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി അവതരിപ്പിച്ച ഫ്ലാഷ് മോബ് വേറിട്ട കാഴ്ചയായി. വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ റാലി ചെങ്ങമനാട് ഇൻസ്‌പെക്ടർ വി.എസ്.വിപിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ പോൾ അദ്ധ്യക്ഷത വഹിച്ചു. പാറക്കടവ് പഞ്ചായത്ത് അംഗം ഡെയ്‌സി ടോമി, പി.ടി.എ പ്രസിഡന്റ് ഷാജു കുറ്റിക്കാടൻ, ചെങ്ങമനാട് പ്രിൻസിപ്പൽ എസ്.ഐ ഷാജി എസ്.നായർ, ജയ്‌സൺ പാനികുളങ്ങര, അനിൽ, ജോജി തോമാസ് ഊക്കൻ, ഷാജു സെബാസ്റ്റ്യൻ, ഐപ്പച്ചൻ ജോസഫ് ഇരുമ്പൻ, രാജി പിഷാരസ്യാർ, എസ്.ജയലക്ഷ്മി എന്നിവർ സംസാരിച്ചു.