raji-santhosh
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ ഫ്രണ്ട് ഓഫീസ് വഴിയുള്ള ഓൺലൈൻ സാമ്പത്തീക ഇടപാടുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ ഫ്രണ്ട് ഓഫീസ് മുഖേനയുള്ള സാമ്പത്തിക ഇടപാടുകൾ ഇനി മൊബൈൽ ഫോൺ വഴിയും നടത്താം. ഫെഡറൽ ബാങ്കുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കിയത്. ഫോൺ വഴി ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തും, ഗൂഗിൾ പേ വഴിയും പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്കുള്ള പണം അടയ്ക്കാം.

ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഓൺലൈൻ ട്രാൻസാക്ഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, പഞ്ചായത്ത് അംഗങ്ങളായ സി.പി.നൗഷാദ്, പി.എസ്. യൂസഫ്, രാജേഷ് പുത്തനങ്ങാടി, കെ.ദിലീഷ്, രമണൻ ചേലാക്കുന്ന്, അലീഷ ലിനീഷ്, ലൈല അബ്ദുൾ ഖാദർ, സുബൈദ യൂസഫ്, ഫെഡറൽ ബാങ്ക് മാനേജർ എം.സുചിത്ര, പഞ്ചായത്ത് സെക്രട്ടറി പി.കെ.മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.