taluk-hospital-paravur
പറവൂർ താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന ഐസോലേഷൻ വാർഡിന്റെ ശിലാസ്ഥാപനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു

പറവൂർ: പറവൂർ താലൂക്കാശുപത്രിയിൽ നിർമ്മിക്കുന്ന ഐസൊലേഷൻ വാർഡിന്റെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള ഗോവിന്ദൻ, ജില്ലാ മെഡിക്കൽ ഓഫീസർ എസ്.ശ്രീദേവി, ആശുപത്രി സൂപ്രണ്ട് പി.എസ്.റോസമ്മ, നഗരസഭാ വൈസ് ചെയർമാൻ എം.ജെ. രാജു, സജി നമ്പിയത്ത്, ബീന ശശിധരൻ, ഡി.രാജ്കുമാർ, അബ്ദുൾ സലാം, പി.എൻ.സന്തോഷ്, ജഹാംഗീർ തോപ്പിൽ, രമേശ് ഡി.കുറുപ്പ്, ഡോ.സുജിത് ജോൺ, ഡോ.സന്ദീപ് എന്നിവർ സംസാരിച്ചു. എം.എൽ.എയുടെ ആസ്തി വികസന നിധിയിൽ നിന്നും കിഫ്ബിയിൽ നിന്നും അനുവദിച്ച 1.79 കോടി രൂപ ഉപയോഗിച്ചാണ് ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നത്.