അങ്കമാലി: പരിസ്ഥിതി സംരക്ഷണ പരിപാടിയുടെ ഭാഗമായി അങ്കമാലി മേഖലയിലെ റീജിയൺ പത്തിലെ എട്ട് ലയൺസ് ക്ലബ്ബുകളും ചേർന്ന് അങ്കമാലി മാഞ്ഞാലി തോട്ടിലെ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് പാക്കറ്റുകളും നീക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. കരയാംപറമ്പ് പാലത്തിന്റെ ഭാഗത്തു മാഞ്ഞാലി തോടിനു സമീപം നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ്ബ് റീജിയൺ ചെയർമാൻ പി.വി.പോൾസൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ മനോജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അങ്കമാലി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ റീത്ത പോൾ, കൗൺസിലർമാരായ ബെന്നി മൂഞ്ഞേലി, സന്ദീപ് ശങ്കർ, കറുകുറ്റി വാർഡ് അംഗം റോയി ഗോപുരത്തിങ്കൽ, ലയൺസ് നേതാക്കളായ സിബി ഫ്രാൻസിസ്, ജോസ് മംഗലി, ഷെറി കുരിയച്ചൻ, അഡ്വ. ബ്ലസൺ ആന്റണി, ക്യാപ്ടൻ ടി.ടി.തോമസ്, ജോർജ് എസ്തപ്പാൻ, ടി.ടി.ആന്റോ, എൻ.വി.സേവ്യർ, വി.വി.സിന്റോ, ഷാന്റോ ചിറ്റിനപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.